Medisep അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയം 10/6/19 വരെ നീട്ടി

EduKsd
0


MEDISEP മായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിശദാംശങ്ങള്‍ മെയ്‌മാസം 30 നകം വേരിഫൈ ചെയ്യേണ്ടതാണ് എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിസെപ്പ് സൈറ്റില്‍ വിദ്യാലയത്തിലെ DDO കോഡും DDOയുടെ മൊബൈല്‍ നമ്പരും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്‌ത് പ്രവേശിക്കേണ്ടത് . (ചില എയ്‌ഡഡ് വിദ്യാലയങ്ങളില്‍ DDO ചിലപ്പോള്‍ PA ആയിരിക്കും അവിലെ ലോഗിന്‍ ചെയ്യുന്നതിന് PA യുടെ മൊബൈല്‍ നമ്പര്‍ ആണ് നല്‍കേണ്ടത്). http://medisep.kerala.gov.in/ എന്ന ലിങ്കിലൂടെ സൈറ്റില്‍ പ്രവേശിക്കുക. Login -> Department ക്ലിക്ക് ചെയ്യുക

തുറന്ന് വരുന്ന ജാലകത്തില്‍ Username, Password ഇവയായി പത്തക്ക DDO Code, DDO Mobile Number ഇവ നല്‍കി ലോഗിന്‍ ചെയ്യുക.

താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭ്യമാകും .
ഇതില്‍ മുകളില്‍ വലത് ഭാഗത്തായി നമ്മുടെ വിദ്യാലയം ഉള്‍പ്പെട്ട General Educationന്റെ ഏത് ഗ്രൂപ്പിലെന്നും അതിന്റെ നോഡല്‍ ഓഫീസറുടെ IDയും ഉണ്ടാവും. Office എന്നതില്‍ നിന്നും നമ്മുടെ വിദ്യാലയം തിരഞ്ഞു കണ്ടു പിടിക്കണം.(വളരെ ബുദ്ധിമുട്ടേറിയ പണിയാണിത്. സ്പാര്‍ക്കില്‍ വിദ്യാലയത്തിന്റെ പേര് എങ്ങിനെയോണോ ഉള്‍പ്പെടുത്തിയിരിക്കുന്നത് അതേ രീതിയാലാവും ഇവിടെ ചേര്‍ത്തിട്ടുണ്ടാവുക). തുടര്‍ന്ന് ID/PEN No/PPO Number എന്നതില്‍ പെന്‍ നമ്പര്‍ നല്‍കി Search ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ചുവടെ പട്ടികയായി ഇവരുടെ വിശദാംശങ്ങള്‍ തുറന്ന് വരും
ഇതിലെ View/Update എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ പെന്‍ നമ്പരുള്ള ജീവനക്കാരന്റെ വിശദാംശങ്ങള്‍ തുറന്ന് വരും വിവരങ്ങള്‍ പരിശോധിച്ച് മാറ്റം വരുത്തണമെങ്കില്‍ പേജിന്റെ ചുവട്ടിലുള്ള Edit ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. എഡിറ്റ് ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യുക

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top

Join our Whatsapp channel for Updates Click to Follow