SSLC Results March 2019




ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം 2019 മേയ് ആറിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷനും അതുപോലെയുള്ള മറ്റു നടപടികളും പൂര്‍ത്തിയാക്കി . 2932 സെന്ററുകളിലായി 4,35,142 കുട്ടികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്‌ട്രേഷനിലൂടെ 1867 കുട്ടികളും പരീക്ഷയെഴുതിയിരുന്നു. മാർച്ച് പതിമൂന്നിന് മുതൽ 28 വരെ ആയിരുന്നു എസ്.എസ്.എൽ.സി. പരീക്ഷകൾ നടന്നത്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മൂല്യനിര്‍ണയത്തിൽ, ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെ ആയിരുന്നു. രണ്ടാം ഘട്ടം നടന്നത് 16 നും 17 നും, മൂന്നാം ഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25നുമാണ് പുനരാരംഭിച്ചത്. 54 കേന്ദ്രീകൃത ക്യാമ്പുകളിലായാണ് മൂല്യനിർണ്ണയം നടന്നത്.
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.
90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+

2019 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലങ്ങൾ മെയ് 6 ന് പ്രസിദ്ധീകരിക്കും.:-സ്കൂൾ തിരിച്ചുള്ള ഫലം അറിയാനുള്ള ലിങ്ക് , വ്യക്തിഗതഫലം അറിയാനുള്ള ലിങ്ക് ,റിസള്‍ട്ട്‌ അനലൈസര്‍,ഉത്തരവുകള്‍ തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍;-

Downloads




Post a Comment (0)