തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. മാർച്ച് 17 മുതൽ പരീക്ഷകൾ ആരംഭിക്കുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കുമെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ല. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.