1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വർഷാന്ത വിലയിരുത്തലും ക്ലാസ് കയറ്റവും സംബന്ധിച്ച പുതിയ നിർദേശം  • പഠനപുരോഗതി രേഖ തൽക്കാലം ക്ലാസ് 9 ന് മാത്രം
  • പഠനപുരോഗതി രേഖ: 1 മുതൽ 8 വരെ ക്ലാസുകൾ തല്ക്കാലം തയ്യാറാക്കേണ്ട


സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വർഷാന്ത വിലയിരുത്തല്‍, ക്ലാസ് കയറ്റവും തൽക്കാലത്തേക്ക് നടത്തേണ്ടതില്ല. എന്നാൽ ഒൻപതാം ക്ലാസിലെ കുട്ടികളുടെ പഠന പുരോഗതി രേഖ മെയ് 25 നകം സ്കൂൾതല പ്രവർത്തനം പൂർത്തിയാക്കി പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സ്കൂളിൽ നിന്നും പഠനപുരോഗതി രേഖ കൈപ്പറ്റുന്നത്, അവ തിരിച്ചു നൽകുന്നത്, മൂല്യനിർണയം എന്നിവ പ്രാദേശിക കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ചെയ്യേണ്ടതാണ്. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ പഠന പുരോഗതി രേഖ യുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പിന്നീട് നൽകുന്നതാണ്.

Post a Comment (0)