ലോകപരിസ്ഥിതി ദിനം - ജൂണ്‍ 5 -സ്‌കൂളുകളില്‍ അചരിക്കുന്നത്‌ സംബന്ധിച്ച നിർദേശംപ്രതിജ്ഞ 

സന്ദേശം

മാനവരാശിയുടെ നിലനില്‍പ്പ്‌ പ്രകൃതിയെ ആശ്രയിച്ചാണ്‌. ഭൂമിയിലെ ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കുവാന്‍ ഉതകുന്ന രീതിയില്‍ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും നരുജ്ജീവിപ്പിച്ചും പരിസ്ഥിതിയെ സംരക്ഷിച്ച്‌ നിര്‍മ്മലമായും ഹരിതാഭമായും നിലനിര്‍ത്തുന്നതിന്‌ പ്രയത്നിക്കേണ്ടത്‌ എല്ലാവരു ടെയും ഉത്തരവാദിത്തമാണ്‌.

വനങ്ങള്‍ സംരക്ഷിച്ചും, വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചും ദ്യാനങ്ങള്‍, അടുക്കളത്തോട്ടങ്ങള്‍ എന്നിവ ഒരുക്കിയും പ്രകൃതിയെ സംരക്ഷിക്കാം. ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച്‌ സംസ്കരിച്ച്‌ പ്രകൃതിയെ നമുക്ക്‌ മനോഹര മാക്കാഠ.

മാലിന്യമുക്തമായ വായു, വെളളം, വെളിച്ചം എന്നിവ വരുംതലമുറയ്ക്ക്‌ വേണ്ടി കാത്തുസൂക്ഷിക്കേണ്ടത്‌ ഓരോരുത്തരുടേയും കടമയാണ്‌. ആയതിനാല്‍ ജൈവ വൈവിധ്യം പരമാവധി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ഭൂമിയെ സംരക്ഷി ക്കുമെന്നും നമുക്കോരോരുത്തര്‍ക്കും പ്രതിജ്ഞയെടുക്കാം.

Post a Comment (0)