പ്രീമെട്രിക് സ്‌കോളർഷിപ്പ് 2022-23: സംബന്ധിച്ച് DGE സർക്കുലർ പുറത്തിറക്കി.പ്രീ മെട്രിക് സ്കോളർഷിപ് സർക്കുലർ DGE/6017/2022-N2-part(1)തീയതി08/08/2022

പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് നടപ്പാക്കുന്നകേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് ആയ ഒന്നുമുതൽ പത്താം ക്ലാസ്സ് വരെ പഠനം നടത്തുന്ന കുട്ടികൾക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 പൊതു നിർദ്ദേശങ്ങൾ

 1)സ്കോളർഷിപ്പിന്ആദ്യമായി അപേക്ഷിക്കുന്ന കുട്ടികൾ ഫ്രഷ് ആയും, കഴിഞ്ഞ വർഷം സ്കോളർഷിപ് കിട്ടിയ കുട്ടികൾ റിനിവലായും ആണ് അപേക്ഷിക്കേണ്ടത് 

 2)അപേക്ഷിക്കുന്ന കുട്ടികൾ അപേക്ഷിക്കുന്ന സമയത്ത് ലഭിക്കുന്ന യൂസർ ഐഡി പാസ്സ്‌വേർഡ് എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുക.

 3)അപേക്ഷകർ ആയ കുട്ടികൾക്ക് മുൻ വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്ക് നിർബന്ധമാണ്. ഒന്നാംക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മാർക്ക്‌ നിർബന്ധമില്ല


 4) ആധാർ അധിഷ്ഠിത സംവിധാനത്തിലാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്,അതുകൊണ്ട്  അപേക്ഷിക്കുന്ന കുട്ടികൾക്ക് ആധാർ നിർബന്ധമാണ്, അർഹരായ എല്ലാ കുട്ടികൾക്കും ആധാർ  കൈവശമുള്ളത് ഉചിതമായിരിക്കും

 5)അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അപേക്ഷകരായ കുട്ടിയുടെ പേരിലെ ആധാറിലെ അക്ഷരങ്ങൾ ബാങ്ക് അക്കൗണ്ടിലും, സ്കൂൾ രേഖയിലും,  ഒരേ പോലെയായിരിക്കണം.**

 6) പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷിക്കുന്ന കുട്ടികൾ അവരുടെ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് ഐ എഫ് എസ് സി കോഡ്,മൊബൈൽ നമ്പർ എന്നിവ കൃത്യമായി തെറ്റുകൂടാതെ സമർപ്പിക്കേണ്ടതാണ്***

7)കുടുംബത്തിന്റെ വാർഷികവരുമാനം പരമാവധി ഒരു ലക്ഷം രൂപയാണ്

 8)ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നത്

9)അപേക്ഷയുടെ ഒരു പ്രിന്റ് കൈവശം വെയ്ക്കുന്നത് പിന്നീടുള്ള തുടർ പ്രവർത്തനങ്ങൾക്ക് നല്ലതായിരിക്കും 


 അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ

 1)വരുമാന സർട്ടിഫിക്കറ്റ്
 2)ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 3)ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 4)റേഷൻ കാർഡ് കോപ്പി
 5)മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ്
6)ബാങ്ക് പാസ് ബുക്ക് കോപ്പി
7)ആധാർകാർഡ് കോപ്പി 

 
 Post a Comment (0)