കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ

കുട്ടികൾക്കുള്ള ചർച്ചാക്കുറിപ്പ്

കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ - നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒരു പിരീഡ് സ്കൂൾ കുട്ടികൾക്ക് നിശ്ചിത ചർച്ചാക്കുറിപ്പുകൾ മുഖേന പുതിയ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാൻ അവസരം നൽകണം. - Circular


കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ 


    കേരള സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് വിപുലമായ ജനകീയ ചർച്ചകൾ നടത്തുന്നതിനാണ് പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി, നീതിയിലധിഷ്ഠിത ഗുണമേന്മാവിദ്യാഭ്യാസത്തെക്കുറിച്ചും 26 ഫോക്കസ് മേഖലകളെക്കുറിച്ചും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.

 പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക : Click Here


നിർദ്ദേശങ്ങൾ നൽകേണ്ട രീതി :

  •  രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അതില്‍ ഏറ്റവും മുകളിൽ കാണുന്ന Login ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  •  മൊബൈലിൽ / ഇമെയിലിൽ എത്തുന്ന OTP ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തുക.
  •  പ്രൊഫൈൽ പേജിൽ വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
  •  താൽപര്യമുള്ള ഫോക്കസ് ഏരിയയിൽ ക്ലിക്ക് ചെയ്‌ത്‌ ചർച്ചാ സൂചകങ്ങൾ അടങ്ങിയ പേജിൽ എത്തുക.
  •  ചർച്ചാ സൂചകങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന ബോക്സിൽ നിർദ്ദേശങ്ങൾ ടൈപ്പ് ചെയ്ത് Save ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  •  എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങളുടെ ഇമേജ് /pdf അപ്‌ലോഡ് ചെയ്യാവുന്നതുമാണ്.
  •  കൂടുതൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ഇതേ രീതി ആവർത്തിക്കാവുന്നതാണ്.Post a Comment (0)