2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി. 2,313 സ്‌കൂളുകളിൽ 6,005 തസ്തികകളാണ് ആകെ സൃഷ്ടിക്കേണ്ടത്.ഇതുസംബന്ധിച്ച ശുപാർശ ധനവകുപ്പിന് കൈമാറിതസ്തിക നി‍ർണ്ണയം (2022-23) പൂർത്തിയായി.  ശുപാർശ ധനവകുപ്പിന് കൈമാറി.

തിരുവനന്തപുരം: 2022-23 അധ്യായന വർഷത്തെ സ്കൂൾ തസ്തിക നിർണയം പൂർത്തിയായി. ആകെ സൃഷ്ടിക്കേണ്ടതായ അധിക തസ്തികളുടെ എണ്ണം 2313 സ്‌കൂളുകളിൽ നിന്നും 6005 ആണ്. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയ്ഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. 

ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ് - 62 തസ്തികകൾ.
▪HST:  സർക്കാർ - 740, എയ്ഡഡ് -568. 
▪UPST: സർക്കാർ - 730, എയ്ഡഡ് - 737.
▪LPST: സർക്കാർ - 1086, എയ്ഡഡ്- 978.
▪LP, UP സ്കൂളുകളിലെ മറ്റു തസ്തികകൾ: സർക്കാർ - 463, എയ്ഡഡ് - 604.
▪2019-20 അധ്യായനവർഷം അനുവദിച്ചു തുടർന്നു വന്നിരുന്നതും 2022-23 അധ്യായനവർഷം തസ്തിക നിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകൾ : സർക്കാർ - 1638, എയ്ഡഡ് - 2925.
Post a Comment (0)