ശനിയാഴ്ച മുതൽ കൈറ്റ് വിക്ടേഴ്സില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര പരിചയപ്പെടുത്തുന്ന പരിപാടി ആരംഭിക്കുന്നു

EduKsd
0




   കൈറ്റ് വിക്ടേഴ്സില്‍ ശനിയാഴ്ച മുതല്‍ രാത്രി 8 മണിക്ക് ഫ്രീ സോഫ്റ്റ്‍വെയറുകള്‍ പരിചയപ്പെടുത്തുന്ന പരിപാടി ആരംഭിക്കുന്നു. വിപണിയില്‍ ലഭ്യമായ മുന്‍നിര സോഫ്റ്റ്‍വെയറുകളുടെ അതേ ഉപയോഗം സാധ്യമാക്കുന്ന ആപ്ലിക്കേഷനുകളെയാണ്
ഈ പരിപാടിയില്‍ പ്രതിപാദിക്കുന്നത്. എഡിറ്റിംഗ് സോഫ്റ്റ്‍വെയറായ 'കേഡന്‍ ലൈവ്' ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും അനിമേഷന്‍ പഠനം സാധ്യമാക്കുന്ന 'കൃത' സോഫ്റ്റ്‍വെയര്‍ ചൊവ്വ മുതല്‍ ശനി വരെയും, സെപ്റ്റംബര്‍ 17 ഞായര്‍ 'വിക്കി മീഡിയ കോമണ്‍സും' തിങ്കളാഴ്ച ഹാര്‍ഡ്‍വെയറുകള്‍ പരിചയപ്പെടുത്തുന്ന എക്സ്‍പെയ്സും, 19 ചൊവ്വ മുതല്‍ ഡി.റ്റി.പി പഠനം സാധ്യമാക്കുന്ന 'സ്ക്രൈബസും' ആണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം തൊട്ടടുത്ത ദിവസം രാവിലെ 6.30 ന്

കെ. അന്‍വര്‍ സാദത്ത്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍







Tags

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top

Join our Whatsapp channel for Updates Click to Follow